28 November Saturday

കോവിഡ് 482, സമ്പർക്കം 469 അകന്നിരിക്കാം; വരാതെ നോക്കാം

സ്വന്തം ലേഖകന്‍Updated: Friday Oct 30, 2020
കൊല്ലം
സാമൂഹിക അകലം പാലിക്കുന്നതിൽ അലംഭാവം അരുതെന്ന്‌ മുന്നറിയിപ്പു നൽകുന്നതാണ്‌ ജില്ലയിലെ കൂടിയും കുറഞ്ഞുമുള്ള കോവിഡ്‌ നിരക്ക്‌. 482 പേർക്കാണ്‌ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. 469 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. വിദേശത്തുനിന്ന്‌ എത്തിയ നാലുപേർക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ മൂന്നുപേർക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 451 പേർ  രോഗമുക്തി നേടി. ബുധനാഴ്‌ച 935 പേർ പോസിറ്റീവായിരുന്നു.  
കൊല്ലം നഗരസഭയിൽ 120 പേരാണ് വ്യാഴാഴ്‌ച രോഗബാധിതരായത്. തിരുമുല്ലവാരം-–-14, മുളങ്കാടകം, പുന്തലത്താഴം, തൃക്കടവൂർ, കച്ചേരി ഭാഗങ്ങളിൽ ആറുപേർ വീതവും മുണ്ടയ്ക്കൽ വെസ്റ്റ്, കാവനാട്, മങ്ങാട് പ്രദേശങ്ങളിൽ അഞ്ചുപേർ വീതവും അയത്തിൽ, കന്റോൺമെന്റ്, കല്ലുംതാഴം, വാടി, താമരക്കുളം ഭാഗങ്ങളിൽ നാലുപേർ വീതവും വടക്കുംഭാഗം, മതിലിൽ, മനയിൽകുളങ്ങര ഭാഗങ്ങളിൽ മൂന്നുപേർ വീതവുമാണ് രോഗബാധിതർ. 
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി–- -23, കൊട്ടാരക്കര–-- 14, പുനലൂർ–-- 7, പരവൂർ–- -5 എന്നിങ്ങനെയാണ് രോഗികൾ. പഞ്ചായത്ത് പ്രദേശങ്ങളിൽ തൃക്കോവിൽവട്ടം-– -52, പന്മന-–-19, പെരിനാട്-–-15,  നീണ്ടകര, പവിത്രേശ്വരം ഭാഗങ്ങളിൽ 14 പേർ വീതവും വിളക്കുടി-–- 12, ഈസ്റ്റ് കല്ലട-–-11  എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. മറ്റു പ്രദേശങ്ങളിൽ പോസിറ്റീവായവർ പത്തിൽ താഴെയാണ്. കരുനാഗപ്പള്ളി സ്വദേശി ബേബി (72)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top