28 November Saturday

വിദ്യാർഥിനിയും വയോധികനും കോവിഡ് ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
അഞ്ചൽ/ കരുനാഗപ്പള്ളി
കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. തൊടിയൂർ നോർത്ത് പാലവിളയിൽ വീട്ടിൽ ശ്രീധരൻ (71), പാണയം അംബിക വിലാസത്തിൽ അഞ്ജന (21) എന്നിവരാണ്‌ മരിച്ചത്‌.  
ഹൃദ്‌രോഗവും കടുത്ത പ്രമേഹവുമുള്ള ശ്രീധരൻ ആലപ്പുഴ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ  നടത്തിയ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. മൃതദേഹം വ്യാഴാഴ്‌ച ഉച്ചയ്ക്കുശേഷം കോവിഡ്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: സോമവല്ലി. മക്കൾ: സുനിൽ, അനിൽകുമാർ. മരുമക്കൾ: രജനി, സജിത. 
വൃക്കരോഗത്തിന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്‌ജന. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അജയന്റെയും ബിന്ദുവിന്റെയും മകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top