04 December Friday

എസി, കംപ്യൂട്ടർ; കണ്ടാൽ പറയോ അങ്കണവാടിയെന്ന്‌!

സ്വന്തം ലേഖകന്‍Updated: Friday Oct 30, 2020

ആലപ്പാട് 15 –--ാം നമ്പർ അങ്കണവാടിയുടെ ഹൈടെക് പ്രഖ്യാപനം ആർ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

കരുനാഗപ്പള്ളി 
ശീതീകരിച്ച ക്ലാസ് മുറി, കംപ്യൂട്ടർ, കുട്ടികൾക്ക് സ്മാർട്ട് ചെയറുകൾ, ചുവരുകളിൽ അക്ഷരമാല, വായന മൂലയിൽ പ്രത്യേക സംവിധാനം. ഹൈടെക്‌ സ്‌കൂളെന്ന്‌ ധരിക്കാൻ വരട്ടെ, ഇത്‌ ഹൈടെക്‌ അങ്കണവാടിയുടെ ചിത്രമാണ്‌. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ അങ്കണവാടികളാണ് സ്‌മാർട്ടായത്‌. 4.50 ലക്ഷം രൂപ ചെലവഴിച്ചു ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ 19 –--ാം നമ്പർ അങ്കണവാടിയും ആലപ്പാട് 15 –--ാം നമ്പർ അങ്കണവാടിയും ഹൈടെക്കായി. 
ഹൈടെക് പ്രഖ്യാപനം ആർ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. അങ്കണവാടികളിൽ നടന്ന ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ് അധ്യക്ഷനായി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർളി ശ്രീകുമാർ, ബിഡിഒ അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ലാൽ, ജയകുമാർ, സൂപ്പർവൈസർ സ്വപ്ന, അങ്കണവാടി അധ്യാപികമാരായ പി കുമുദം, സീന, ഹെൽപ്പർമാരായ ഗിരിജ, ഭാസുര എന്നിവർ സംസാരിച്ചു. ഓച്ചിറ പഞ്ചായത്തിലെ മറ്റൊരു അങ്കണവാടിയും നേരത്തേ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top