02 December Wednesday
കോൺഗ്രസ്‌ നേതാവിന്റെ മരണം കൊലപാതകം

ബന്ധുവടക്കം 3 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കൊച്ചി
കോൺഗ്രസ്‌ നേതാവ്‌ ഇളമാട് ഇടത്തറപ്പണ രേവതി ഹൗസിൽ ദിവാകാരൻനായരുടെ (64) മരണം കൊലപാതകമെന്ന്‌ പൊലീസ്‌. മരിച്ചയാളുടെ ബന്ധുവടക്കം മൂന്നുപേരെ പൊൻകുന്നം പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വസ്തു ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്‌ പൊലീസ്‌ നൽകുന്ന സൂചന. എറണാകുളം തൃക്കാക്കരയിലെ കരിമുകൾ ഇൻഫോപാർക്ക് റോഡിൽ ഞായറാഴ്‌ച പുലർച്ചെയാണ്‌ ദിവാകാരൻനായരെ മരിച്ചനിലയിൽ കണ്ടത്‌. 
മറ്റെവിടെയോവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം റോഡിൽ കൊണ്ടുവന്നിട്ടതാകാമെന്നും കൊലപാതകത്തിന്‌ പ്രൊഫഷണൽ സ്വഭാവമുണ്ടെന്നുമാണ്‌ പൊലീസ്‌ നിഗമനം. പ്രതികൾ സഞ്ചരിച്ചതെന്നുകരുതുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻഫോപാർക്ക് കരിമുകൾ റോഡിൽ മെമ്പർപ്പടിക്കുസമീപം 25ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടുപ്പിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തൃക്കാക്കര എസിപി കെ എം ജിജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top