28 November Saturday

മണ്ണിറക്കിക്കൊണ്ടിരുന്ന ടിപ്പറിൽ ലോറി ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

ദേശീയപാതയിൽ ഉറുകുന്നിൽ മണ്ണിറക്കിക്കൊണ്ടിരുന്ന ടിപ്പറിൽ ചരക്കുലോറി ഇടിച്ചപ്പോൾ

പുനലൂർ
ദേശീയപാതയിൽ ഉറുകുന്നിൽ മണ്ണിറക്കിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ ചരക്കുലോറി ഇടിച്ചു. ആർക്കും പരിക്കില്ല. അര മണിക്കൂർ ഗതാഗതം നിലച്ചു. വ്യാഴാഴ്‌ച പകൽ 11.15ന് കൊല്ലം–- -തിരുമംഗലം ദേശീയപാതയിലെ ഉറുകുന്ന് കനാൽ പാലത്തിനു സമീപത്തായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു ചരക്കുമായി വന്ന ലോറി  ആംബുലൻസിനെ മറികടന്നെത്തി ടിപ്പറിൽ ഇടിക്കുകയായിരുന്നു. ടിപ്പറിൽ ഇടിച്ചശേഷം ചരക്കുലോറി സമീപത്തെ ഓടയിൽ മറിഞ്ഞു. തെന്മല സിഐ എം വിശ്വംഭരന്റെ നേതൃത്വത്തിൽ പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും കേസ് എടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top