08 November Friday

ജെ സുഗതൻ സ്‌മാരക ഹാൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ബെഫി ജില്ലാ കമ്മിറ്റി ഓഫീസിൽ നിർമിച്ച ജെ സുഗതൻ സ്‌മാരക ഹാൾ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ 
ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം
കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഓഫീസിൽ നിർമിച്ച ജെ സുഗതൻ സ്‌മാരക ഹാൾ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെബിഇഎഫ്‌ ജില്ലാ പ്രസിഡന്റ്‌ പി രാജേന്ദ്രൻ അധ്യക്ഷനായി. കേരള ബാങ്ക്‌ ഡയറക്ടർ എം ശിവശങ്കരപ്പിള്ള സുഗതന്റെ ഫോട്ടോ അനാച്ഛാദനംചെയ്‌തു. കെബിഇഎഫ്‌ മുൻ സംസ്ഥാന സെക്രട്ടറി വി ബി പത്മകുമാർ സുഗതൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ബെഫി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജി സതീഷ്‌, കെബിഇഎഫ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി സുഭാഷ്‌, ബിനു ഭൂവനേന്ദ്രൻ, അമൽദാസ്‌, എസ്‌ സുഗന്ധി, ആർ രാജശേഖരൻ, ഐവാൻ ജോൺസൺ, എസ്‌ സുരുജി, സുനിതാനാസർ, ടി രാജേഷ്‌ എന്നിവർ സംസാരിച്ചു. കെബിഇഎഫ്‌ ജനറൽ സെക്രട്ടറി എം വേണുഗോപാൽ സ്വാഗതവും ട്രഷറർ കെ പ്രമീൽകുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top