കൊല്ലം
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച പി ജെ ഉണ്ണിക്കൃഷ്ണനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന അനുമോദനയോഗം എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി. ജ്വാലാ കലാസമിതി കൺവീനർ വി ആർ അജു അനുമോദന പത്രം വായിച്ചു. പുതിയ കാലത്തെ സാംസ്കാരിക പ്രതിരോധം എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി അംഗം സി ഉണ്ണിക്കൃഷ്ണൻ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി ഗാഥ സ്വാഗതവും ജ്വാല കലാസമിതി ജോയിന്റ് കൺവീനർ എസ് ഷാഹിർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..