22 October Tuesday

ഗ്രേറ്റ് ബോംബെ സർക്കസ് കൊല്ലത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കൊല്ലം
അതിനൂതനവും അതിസാഹസികവുമായ 10 ഇനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് ശനിയാഴ്‌ച മുതൽ കൊല്ലത്ത് ആരംഭിക്കുമെന്ന് മീഡിയ കോ–- ഓർഡിനേറ്റർ ശ്രീഹരിനായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശ്രാമം മൈതാനത്തു രാത്രി ഏഴിനു മേയർ വി രാജേന്ദ്രബാബു ഉദ്ഘാടനം നിർവഹിക്കും. ഏത്യോപ്യ, ചൈന, നേപ്പാ‍ൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ പ്രകടനം  കാണികളെ വിസ്‌മയത്തിലാഴ്‌ത്തും.  30 വർഷത്തിനു ശേഷമാണ് ഗ്രേറ്റ് ബോംബെ സർക്കസ് കൊല്ലത്ത് എത്തുന്നത്. 
ചൈനീസ് റോളർ, അമേരിക്കൻ ലിംബിങ് ബോർഡ്, റഷ്യൻ സ്പൈഡറിങ്, റഷ്യൻ ഡവിൾ ക്ലൗൺ, റഷ്യൻ വെർട്ടിക്കൽ സ്വിങിങ് ആക്രോബാറ്റ്, റഷ്യൻ ക്ലൗൺ സ്കിപ്പിങ് ,  ഫോൾഡിങ് സൈക്കിങ് ആക്ട് തുടങ്ങിയ വിവിധ ഇനങ്ങൾ അവതരിപ്പിക്കും. .ചമാക്കാവോ, കാക്കാട്ടൂസ് ഇനത്തിൽപ്പെട്ട പക്ഷികളുടെ അഭ്യാസ പ്രകടനങ്ങൾ, 64ലധികം മൃഗങ്ങളും അപൂർവയിനം പക്ഷികളും സർക്കസ് വേദിയിലെത്തും. എല്ലാ ദിവസവും പകൽ ഒന്ന്, വൈകിട്ട്‌ നാല്, രാത്രി  ഏഴ് എന്നിങ്ങനെ ഷോ  ഉണ്ടായിരിക്കും. 100, 200, 300 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. ജനറൽ കോ–- ഓർഡിനേറ്റർ പി വി  അശോക് കുമാർ, കലാകാരൻ തുളസീദാസ്, സീതു, പൂനം സബീന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top