18 October Friday

വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കുണ്ടറ
വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ്ചെയ്തു. മുളവന സ്വദേശിനി ദേവകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മുളവന പള്ളിമുക്കിലെ കുന്നേൽവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി (32)യെയാണ്‌ അറസ്റ്റ് ചെയ്തത്‌.  25നായിരുന്നു സംഭവം. സ്ഥിരംമദ്യപാനിയായ ശിവൻകുട്ടി അയൽവാസികളെ ചീത്തവിളിക്കുക പതിവായിരുന്നു. ദേവകിയുടെ ചെറുമകൻ ശരത്ത് ഇത് ചോദ്യംചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ്‌ ആയുധവുമായെത്തി വീട്ടിൽ അതിക്രമിച്ചുകടന്ന് ദേവകിയെ
വെട്ടിപ്പരിക്കേൽപ്പിച്ചത്‌. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ കുണ്ടറ എസ്ഐ വിദ്യാധിരാജൻ, എഎസ്ഐമാരായ ജോൺസണ്‍, സുഗുണൻ, എസ്‌സിപിഒ കപിൽ എന്നിവർ ചേർന്നാണ് അറസ്റ്റ്ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top