24 September Thursday

താലൂക്കാശുപത്രി പത്തനാപുരത്തുതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
പത്തനാപുരം 
നിർദിഷ്ട പത്തനാപുരം താലൂക്ക്‌ ആശുപത്രി ഓണത്തിനു മുമ്പ്‌ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി നിർമാണം തുടങ്ങാനാകുമെന്ന്‌ കെ ബി ഗണേശ്‌കുമാർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പത്തനാപുരം പഞ്ചായത്തിലാണ്‌ ആശുപത്രി നിർമിക്കുക.  സൗകര്യപ്രദമായ സ്ഥലം ഇതിനായി കണ്ടെത്തും. 
സ്ഥലം വാങ്ങാൻ രണ്ടുകോടി രൂപ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും ആറ് പഞ്ചായത്തും ചേര്‍ന്ന് നൽകും.  76 കോടി രൂപയാണ്  സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  വാർത്താസമ്മേളനത്തിൽ ബി അജയകുമാർ, എൻ ജഗദീശൻ, എം മീരാപിള്ള, കെ ബി സജീവ്, എച്ച് നെജീബ് മുഹമ്മദ്, അഡ്വ. എസ് വേണുഗോപാൽ, ജിയാസുദീൻ, വാസുദേവൻ എന്നിവർ 
പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top