28 February Friday

കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
കൊട്ടിയം
കടലിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പെരുമന തൊടിയിൽ വീട്ടിൽ സെയ്നുലാബ്ദീന്റെയും ശോഭിതയുടെയും മകൻ സൈദലി ബാസിത്തിന്റെ (23)മൃതദേഹമാണ് കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് മുക്കം ബീച്ചിനു സമീപം കണ്ടെത്തിയത്. 
ഞായറാഴ്ച രാത്രി ഏഴിന് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ബാസിത്ത് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാൾക്കായി ഇരവിപുരം പൊലീസും അഗ്നിശമനസേനയും രാത്രി തെരച്ചിൽ നടത്തിയിരുന്നു. സഹോദരങ്ങൾ: സബീന, സജി, ഷാൻ.
പ്രധാന വാർത്തകൾ
 Top