26 August Monday

ട്രെയിൻ സമയം നാളെ മുതല്‍ 15 മിനിറ്റ് വരെ മാറും

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

 

തിരുവനന്തപുരം   
തിങ്കളാഴ്ച മുതൽ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതോടെ കേരളത്തിൽ ഓടുന്ന 13 ട്രെയിനുകൾ പുറപ്പെടുന്ന സമയവും 22 ട്രെയിനുകൾ എത്തിച്ചേരുന്ന സമയവും അഞ്ച് മുതൽ 15 മിനിറ്റ് വരെ വ്യത്യാസംവരും. 
തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ്, തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാൽ മറ്റ് ട്രെയിനുകളുടേതിൽ കാര്യമായ മാറ്റമില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തിൽ അഞ്ച് മിനിറ്റ് വ്യത്യാസമുണ്ട്.
അമൃത എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നു രാത്രി 8.30ന് പുറപ്പെട്ട് പിറ്റേന്ന‌് 11.50ന് മധുരയിലെത്തും. മടക്കയാത്രയിൽ മധുരയിൽ നിന്നു 3.20ന് പുറപ്പെട്ട് പിറ്റേന്ന‌് രാവിലെ 5.50ന് തിരുവനന്തപുരത്തും എത്തും.
തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് 30 മിനിറ്റും മടക്കയാത്രയിൽ 20 മിനിറ്റും വേഗം കൂട്ടിയിട്ടുണ്ട്. മംഗളൂരു–- തിരുവനന്തപുരം മാവേലി എക്സ്പ്രസ് 10 മിനിറ്റ് നേരത്തെ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. നാഗർകോവിൽ-– മംഗളൂരു പരശുറാം എക്സ്പ്രസ് രാവിലെ 6.15നും തിരുവനന്തപുരം-– ഹൈദരാബാദ് ശബരി എക്സ്പ്രസ് രാവിലെ 7നും തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. ഗുരുവായൂർ ഇന്റർസിറ്റിയുടെ നമ്പറിൽ മാറ്റമുണ്ട്. പുതിയ നമ്പർ–16341/16342.
പുതിയ സമയം: പുറപ്പെടുന്നവ,  തൃശൂർ–ഗുരുവായൂർ പാസഞ്ചർ–11.10,  എറണാകുളം– കായംകുളം പാസഞ്ചർ–12.20,  ആലപ്പുഴ– ധൻബാദ് എക്സ്പ്രസ്–6.00
 തിരുവനന്തപുരം– ഇൻ‍ഡോർ എക്സ്പ്രസ് 6.05,  തിരുവനന്തപുരം– ഗോരഖ്പുർ–6.05,  തിരുവനന്തപുരം– ചെന്നൈ വീക്ക്‌ലി–രാത്രി 7.15,  തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി– 5.55
 തിരുവനന്തപുരം– ഷൊർണൂർ വേണാട്–5.05,  ഷൊർണൂർ–തിരുവനന്തപുരം വേണാട്– 2.30.
എത്തിച്ചേരുന്നവ 
 എറണാകുളം– ഷൊർണൂർ പാസഞ്ചർ– രാത്രി 9.50,  തൃശൂർ– ഗുരുവായൂർ പാസഞ്ചർ– 11.45,  കൊല്ലം –-എറണാകുളം പാസഞ്ചർ– 5.40,  കാരൈക്കൽ–എറണാകുളം എക്സ്പ്രസ് –7.00,  ബിലാസ‌്‌പുർ–എറണാകുളം–21.55,  തിരുവനന്തപുരം–എറണാകുളം വഞ്ചിനാട്– രാത്രി 11.20,  ഹാതിയ–എറണാകുളം–10.50
 എറണാകുളം–കോട്ടയം –9.10,  ലോകമാന്യതിലക്–കൊച്ചുവേളി– രാത്രി 8.50,  നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി–5.55,  നാഗർകോവിൽ– തിരുവനന്തപുരം പാസഞ്ചർ രാത്രി 8.20,  മംഗളൂരു– തിരുവനന്തപുരം 9.35,  തിരുച്ചിറപ്പളളി– തിരുവനന്തപുരം 3.30
പ്രധാന വാർത്തകൾ
 Top