16 July Tuesday

സിഐടിയു സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

വർഗീയതയ്ക്കെതിരെ വർഗ ഐക്യം എന്ന വിഷയത്തിൽ സിഐടിയു സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചവറ
സിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചവറ ഏരിയ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. വർഗീയതയ്ക്കെതിരെ വർഗഐക്യം എന്ന വിഷയത്തിൽ ചവറ ബസ്‌സ്റ്റാൻഡിൽ നടന്ന സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ ആർ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. സെക്രട്ടറി എസ് ശശിവർണൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ തുളസീധരക്കുറുപ്പ്, സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ, കശുവണ്ടി ക്ഷേമനിധി ബോർഡ് ചെയർമാൻ  സുഭഗൻ, മത്യാസ് അഗസ്റ്റിൻ, രാജമ്മ ഭാസ്‌കരൻ, വി സി രതീഷ്കുമാർ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top