11 July Saturday
കോവിഡ് ഫലം മണിക്കൂറുകൾക്കുള്ളിൽ

ട്രൂനാറ്റ് മെഷീൻ പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ച ട്രൂനാറ്റ് മെഷീൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
കോവിഡ് പരിശോധനാ ഫലം മണിക്കൂറുകൾക്കം ലഭ്യമാകുന്ന ട്രൂനാറ്റ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ആശുപത്രിയോടു ചേർന്നുള്ള പബ്ലിക് ഹെൽത്ത് ലാബിലാണ്‌ മെഷീൻ സ്ഥാപിച്ചത്‌. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ മെഷീൻ ഉദ്ഘാടനംചെയ്തു. പരിശോധനാ ഫലം അതിവേഗം ലഭിക്കുന്നതിലൂടെ    കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ വേഗം കൈവരിക്കാനാകുമെന്ന് മന്ത്രി 
പറഞ്ഞു.
ഡിഎംഒ  ആർ ശ്രീലത, ഡെപ്യൂട്ടി ഡിഎംഒ  ജെ മണികണ്ഠൻ, ഡോ. ആർ സന്ധ്യ, ഹെൽത്ത് ലാബ് മെഡിക്കൽ ഓഫീസർ  സിജി ജോസ്, മൈക്രോബയോളജിസ്റ്റ് ജെസാ ജെസ്റ്റസ്, സാബു തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് സംശയിക്കുന്ന വ്യക്തിയുടെ സാമ്പിൾ മൈക്രോ ചിപ്പിന്റെ സഹായത്തോടെയാണ് ട്രൂനാറ്റ് മെഷീൻ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഓരോ പരിശോധനയിലും ഓരോ ചിപ്പാണ് ഉപയോഗിക്കുന്നത്. സ്‌ക്രീനിങ് ടെസ്റ്റാണ് ഇവിടെ നടക്കുന്നത്. ഫലം പോസിറ്റീവ് ആണെങ്കിൽ സ്ഥിരീകരണത്തിനായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
പ്രധാന വാർത്തകൾ
 Top