04 July Saturday
സുഭിക്ഷ കേരളം

13 പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
സ്വന്തം ലേഖകന്‍
കൊല്ലം
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 13 പുതിയ പദ്ധതി ഏറ്റെടുത്തതായി പ്രസിഡന്റ് സി രാധാമണി അറിയിച്ചു.  5.24 കോടി രൂപ ചെലവിലാണ് പദ്ധതികൾ.  തരിശുഭൂമിയിൽ നെൽക്കൃഷി, മറ്റ് ഇടവിളക്കൃഷികൾ, മത്സ്യക്കൃഷിക്ക്‌ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന മത്സ്യ സുഭിക്ഷത, അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് അഞ്ച് കറവപ്പശുക്കളെ വാങ്ങാൻ സഹായം നൽകുന്ന ക്ഷീരസാന്ത്വനം, പുൽക്കൃഷി, അഞ്ചുപേരടങ്ങുന്ന 52 ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ് ഒന്നിന് 15 ആടുകളെ വീതം നൽകുന്ന അജഗ്രാമം, ജില്ലാപഞ്ചായത്തിന്റെ ഫാമുകളിൽ ഫലവൃക്ഷത്തൈ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യൽ, തോട്ടത്തറ ഹാച്ചറിയിൽ കൃഷി ഒരുക്കൽ, മഴമറ, ഫാമുകളിൽ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വിത്തുകൾ കർഷകർക്കു നൽകി കർഷകരിൽനിന്നു വിത്ത് സ്വീകരിക്കുന്ന ഫാം മിത്ര, ഹരിതസേന രൂപീകരണം തുടങ്ങിയവയാണ് പദ്ധതികൾ. പഞ്ചായത്തുകൾ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന പദ്ധതികൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാനും ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി.  ക്ഷീര സാന്ത്വനം, അജഗ്രാമം  പദ്ധതികളിലൂടെ കുരിയോട്ടുമല ഫാമിൽനിന്ന്‌ 780 ആടുകളെയും 260 പശുക്കളെയും ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യും.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത പദ്ധതികളുടെ നിർവഹണം ജൂൺ ആദ്യവാരം തന്നെ ആരംഭിക്കണമെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രസിഡന്റ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top