26 May Tuesday
വീട്ടമ്മ കുഴഞ്ഞുവീണ്‌ മരിച്ചു

അന്ത്യകർമങ്ങളിൽ തണലായത്‌ ഫയർഫോഴ്‌സ്‌

വിജയ്‌Updated: Monday Mar 30, 2020

ഫയർഫോഴ്‌സിന്റെ സാന്നിധ്യത്തിൽ പ്രീത അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നു

തിരുവനന്തപുരം
അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പ്രീതയ്‌ക്ക്‌ കൂട്ടായത്‌ ഫയർഫോഴ്‌സ്‌. ആറ്റുകാൽ മേടമുക്ക് ലക്ഷ്മിമന്ദിരത്തിൽ സരസ്വതിയമ്മ (86) യുടെ മൃതദേഹമാണ്‌ രാജാജി നഗർ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്‌. ഞായറാഴ്‌ച പുലർച്ചെയാണ്‌ സരസ്വതിയമ്മയ്‌ക്ക്‌ ഹൃദയാഘാതമുണ്ടായത്‌. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന പ്രീത ഫയർഫോഴ്‌സിന്റെ സഹായംതേടി. ഫയർഫോഴ്‌സ്‌ എത്തി സരസ്വതിയമ്മയെ ശാസ്‌തമംഗലത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി മരണം സ്ഥിരീകരിച്ചു.  സഹോദരൻ ജയൻ എറണാകുളത്തായിരുന്നു. യാത്രാവിലക്കുള്ളതിനാൽ എത്താൻ സാധിച്ചില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ മറ്റ്‌ ബന്ധുക്കളെയും വിളിച്ചുകൂട്ടിയില്ല.
 
രാജാജി നഗർ സ്റ്റേഷൻ ഓഫീസർ ജി സുരേഷ് കുമാർ തൈക്കാട്‌ ശാന്തികവാടത്തിൽ ബന്ധപ്പെട്ട്‌ സംസ്‌കാര നടപടികൾ സ്വീകരിച്ചു. പ്രീത തന്നെ ചിതയക്ക് തീ കൊളുത്തി. കർമങ്ങളും നടത്തി. ബന്ധുക്കളുടെ സ്ഥാനത്തുനിന്ന്‌ കർമങ്ങൾ നടത്താനും മറ്റ്‌ സഹായങ്ങൾക്കും ഫയർഫോഴ്‌സ്‌ ജീവനക്കാർ ഒപ്പം നിന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top