30 May Saturday
പൂഴ്‌ത്തിവയ്‌പ്

പരിശോധന കർശനമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കരുനാഗപ്പള്ളി
ലോക്ക്ഡൗണിനെ തുടർന്ന് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വിലവർധനയും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനായി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ അധികൃതർ പരിശോധന നടത്തി. അമിതവില ഈടാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. പായ്ക്കിങ് ലൈസൻസ് ഇല്ലാതെ പായ്ക്ക് ചെയ്യുന്നതും ലേബൽ ഒട്ടിക്കാത്തതിനും കുപ്പിവെള്ളത്തിനു വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും സർക്കാർ നിശ്ചയിച്ച വിലയില്‍ കുടുതൽ ഈടാക്കിയവർക്കെതിരെയും നടപടിയെടുത്തു. അമിതവില ഈടാക്കുന്നവർക്കെതിരെ വ്യാപാര ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള നടപടി വരും ദിവസങ്ങളിൽ സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ കെ ബി ജയചന്ദ്രൻ അറിയിച്ചു.പരിശോധനയിൽ റവന്യൂ, ഫുഡ് സേഫ്റ്റി , ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും റേഷനിങ് ഇൻസ്പെക്ടർമാരും പങ്കെടുത്തു.
ശാസ്താംകോട്ട
കോവിഡിന്റെ  മറവിൽ പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ കൃത്രിമക്ഷാമം, അമിത വില, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പരിശോധനകൾ. കുന്നത്തൂർ, ചക്കുവള്ളി, ആനയടി ,പതാരം തുടങ്ങിയ സ്ഥലങ്ങളിലെ പലചരക്ക് മൊത്ത–-ചില്ലറ വിൽപ്പനശാലകൾ, പഴം പച്ചക്കറി കടകൾ, ബേക്കറികൾ തുടങ്ങിയ 23 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ ആറ്‌ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികൾ 
സ്വീകരിച്ചു. 
240 രൂപവരെ വെളിച്ചെണ്ണയ്ക്ക് കടയിൽ വില 200- രൂപയായി കുറപ്പിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കർശനമായ നിർദേശങ്ങൾ നൽകിയിട്ടും താലൂക്കിലെ പല വ്യാപാരികളും പാലിച്ചിരുന്നില്ല. വരും ദിവസങ്ങളിൽ  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  ശക്തമായ പരിശോധനകൾ  നടക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനിങ്‌ ഇൻസ്പെക്ടർമാരായ കെ മുകേഷ് കുമാർ, സഞ്ജു ലോറൻസ്, വനിത പൊലീസ്‌ ]ഓഫീസർ  രാജി എന്നിവർ പരിശോധനയിൽ 
പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top