30 May Saturday

സേവനത്തിന്‌ ഞങ്ങൾ സന്നദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൊല്ലം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന സന്നദ്ധസേനയിലേക്ക്‌ ജില്ലയിൽ ഒറ്റ ദിവസം രജിസ്റ്റർ ചെയ്‌തത്‌ 4047 യുവജനങ്ങൾ. 22നും 40നും ഇടയിലുള്ളവരാണ്‌ ‘സന്നദ്ധം’ പോർട്ടലിൽ  രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ 75ശതമാനവും യുവാക്കളാണ്‌. ഇവർ  പരിശീലനം പൂർത്തിയാക്കി സേവനത്തിനിറങ്ങും. 
സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണം വീടുകളിൽ എത്തിക്കുക, അടുക്കളയ്‌ക്ക്‌ ആവശ്യമായ പലവ്യഞ്ജനം കൊണ്ടുവരിക, അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക്‌ വാങ്ങി നൽകുക, ആശുപത്രിയിൽ ഒറ്റയ്‌ക്ക്‌ കഴിയുന്നവർക്ക്‌ കൂട്ടിരിക്കുക, പ്രാദേശികമായി നിർമിക്കുന്ന സാധനം വിതരണം ചെയ്യുക തുടങ്ങിയവയ്‌ക്ക്‌ ഇവരുണ്ടാകും. 
സേനാംഗങ്ങൾക്ക്‌ തിരിച്ചറിയൽ കാർഡും യാത്രാബത്തയും നൽകും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും സേനയുടെ പ്രവർത്തനം. പഞ്ചായത്തുകളിൽ 200 അംഗം വീതവും മുനിസിപ്പാലിറ്റിയിൽ 500, കോർപറേഷനിൽ  750 പേരും അംഗങ്ങളാകും.  സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സ്‌ അംഗങ്ങളും സന്നദ്ധവുമായി ചേർന്നാകും പ്രവർത്തിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top