17 January Sunday
കർഷകസംഘം

പ്രതിഷേധ പ്രകടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കൊല്ലം
കുത്തകകൾക്ക് അനുകൂലമായ കാർഷിക നിയമങ്ങൾ പിൻവലിക്കണെമെന്ന് ആവശ്യപ്പെട്ട് കർഷകർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച കർഷകസംഘം വാർഡുകളിൽ പ്രകടനം നടത്തും. 
വൈകിട്ട് നാലിനാണ്‌ സമരം. കാർഷിക മേഖല കോർപറേറ്റ് വൽക്കരിക്കുവാനും കരാർ കൃഷി നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ കിസാൻ സംഘർശ് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ലക്ഷകണക്കിന് കർഷകർ അണിനിരന്നത്‌. 
സമരം അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമത്തിെനെതിരെ നടത്തുന്ന പ്രതിഷേധ മാർച്ച് വിജയിപ്പിക്കണമെന്ന്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യൂവും സെകട്ടറി സി ബാൾഡുവിനും അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top