ഓയൂർ
മൂന്നാമതും വിവാഹിതനാകാനുള്ള തീരുമാനത്തെ എതിർത്ത അച്ഛനെ മർദിച്ച യുവാവ് അറസ്റ്റിൽ. വെളിയം കാെട്ടറ നടുകുന്നിൽ ചരുവിള വീട്ടൽ ശ്രീധരനെ മർദിച്ച പ്രേംലാൽ (37)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
രണ്ടുവിവാഹം കഴിച്ച പ്രേംലാൽ വീണ്ടും വിവാഹം കഴിക്കുന്നതിനെ എതിർത്തതാണ് പ്രകോപനത്തിനു കാരണമെന്ന് വീട്ടുകാർ പറഞ്ഞു. മദ്യപ്പിച്ചെത്തിയ ഇയാൾ ശ്രീധരനെ ഓടിച്ച് അടിക്കുകുകയായിരുന്നു.
വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ച ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..