23 November Monday

കെഎംഎംഎല്ലിൽ 36 വർഷത്തിനുശേഷം പുതിയ ബോയിലർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
ചവറ
പുത്തൻ ഉപകരണങ്ങൾ സ്ഥാപിച്ച്‌ കെഎംഎംഎൽ നവീകരണം തുടരുന്നു. 14 ടൺ പാക്കേജ് ബോയിലർ കമ്പനിയിൽ പുതുതായി സ്ഥാപിച്ചു. 50 കോടി രൂപ ചെലവിൽ നിർമിച്ച 70 ടൺ പ്രതിദിനശേഷിയുള്ള ഓക്സിജൻ പ്ലാന്റിന് പിന്നാലെയാണിത്‌. 
കമ്പനിയുടെ യൂട്ടിലിറ്റി സെക്‌ഷനിൽ 1984ൽ സ്ഥാപിതമായ പാക്കേജ് ബോയിലർ മാറ്റിയാണ്‌ ഉയർന്ന കപ്പാസിറ്റിയും ഊർജക്ഷമത കൂടിയതുമായ പാക്കേജ് ബോയിലർ സ്ഥാപിച്ചത്. ആധുനിക രീതിയിൽ നിയന്ത്രിക്കാവുന്ന ബോയിലർ പൂർണമായും ഓട്ടോമാറ്റിക്കായാണ്‌ പ്രവർത്തനം. പഴയ ബോയിലറിൽ ഒരു ടൺ ഓയിൽ ഉപയോഗിച്ച് 12 ടൺ സ്റ്റീം ഉൽപ്പാദിപ്പിച്ചിരുന്നിടത്ത് പുതിയതിൽ 16 ടൺ സ്റ്റീം ഉൽപ്പാദിപ്പിക്കാം. ഓയിലിലും പ്രകൃതിവാതകത്തിലും പ്രവർത്തിക്കുന്നതാണിത്‌. ഇതോടെ ഓയിൽ ഉപയോഗം കുറച്ച്‌ ചെലവ്‌ കുറയ്‌ക്കുകയും ചെയ്യാം. മൂന്നു‌കോടി രൂപയാണ് പദ്ധതിച്ചെലവ്‌. ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് ഡയറക്ടർ പ്രമോദ് പുതിയ പാക്കേജ്‌ ബോയിലർ ഉദ്‌ഘാടനംചെയ്‌തു. കമ്പനി എംഡി ജെ ചന്ദ്രബോസ്, ജനറൽ മാനേജർ വി അജയകൃഷ്ണൻ, യൂണിറ്റ് ഹെഡ് ജി സുരേഷ് ബാബു, ഉദ്യോഗസ്ഥരായ പി കെ മണിക്കുട്ടൻ, എം യു വിജയകുമാർ, ടി സി രമേശൻ, എം സഹിൽ,  എ എ നവാസ്, ആർ ജയകുമാർ, മനോജ് മോൻ, കെ കാർത്തിക്‌, ടി മനോജ്‌, റോബി ഇടിക്കുള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top