24 November Tuesday

മേക്കോൺ മുരുകൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കുണ്ടറ
അനീതിക്കും അഴിമതിക്കുമെതിരെ ഒറ്റയാൾ പ്രതിഷേധമുയർത്തി അധികാരികളെക്കൊണ്ട് നടപടിയെടുപ്പിച്ചിരുന്ന കൊറ്റങ്കര മേക്കോൺ അഞ്ചുവിളപ്പുറം ലക്ഷ്മിവിലാസത്തിൽ മേക്കോൺ മുരുകനെന്ന  മുരുകൻ (49) ഓർമയായി. അർബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു.  ബുധനാഴ്ച പുലർച്ചെയാണ് നിര്യാതനായത്.
പൊതുആവശ്യങ്ങൾക്കുവേണ്ടി മരങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലും കയറി ചെണ്ടകൊട്ടി പ്രതിഷേധിച്ച്‌ അധികാരികളുടെ കണ്ണുതുറപ്പിച്ച് പ്രശ്നപരിഹാരം കണ്ടിരുന്ന മുരുകൻ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. രോഗബാധയെത്തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: ലേഖ. മക്കൾ: മുകേഷ് ലാൽ, മുത്തുലാൽ, മുജിത്ത് ലാൽ, ലക്ഷ്മി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top