02 December Wednesday

കോൺഗ്രസ്‌ നേതാവിന്റെ മരണം: അന്വേഷണം മറ്റ്‌ ജില്ലകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കൊച്ചി
കൊല്ലം സ്വദേശിയായ കോൺഗ്രസ്‌ നേതാവ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം മറ്റു ജില്ലകളിലേക്ക്‌. കൊല്ലം ഇളമാട്‌ സ്വദേശി ദിവാകരൻനായരെ(65) കരിമുകൾ റോഡിൽ മെമ്പർപടിക്ക് സമീപം ഞായറാഴ്‌ച പുലർച്ചെയാണ്‌ മരിച്ചനിലയിൽ കണ്ടയത്‌. ദിവാകരൻനായർക്ക്‌ മറ്റ്‌  ജില്ലകളിലുള്ളവരുമായി ബിസിനസ്‌‌ ബന്ധമുള്ളതായി കേസ്‌ അന്വേഷിക്കുന്ന ഇൻഫോ പാർക്ക്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. 
ചെമ്പുമുക്കുമുതൽ ബ്രഹ്മപുരംവരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചു‌. നിരവധിപ്പേരെ ഇതിനകം ചോദ്യം ചെയ്‌തു‌.
അതേസമയം‌, കാക്കനാട് ജഡ്ജിമുക്കിന് സമീപത്തുനിന്ന്‌ പൊലീസ് കണ്ടെത്തിയ ചെരിപ്പ്‌ ദിവാകരൻനായരുടേത്‌ അല്ലെന്നാണ്‌ സൂചന. ദിവാകരൻനായർക്ക്‌ രണ്ട്‌ മൊബൈൽ ഫോണുകളിലായി നാലു കണക്ഷനുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌‌. 
വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി ഏൽപ്പിച്ച കാറിൽനിന്ന്‌ ഒരു ഫോൺ കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫോണിനായി അന്വേഷണം ആരംഭിച്ചു‌. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പിക്കാവുന്ന സൂചനകളില്ല എന്നാണ് വിവരം. എന്നാൽ, സാധ്യത  പൊലീസ്‌ തള്ളുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top