02 December Friday

പികെഎസ്‌ ജാഥയെ വരവേൽക്കാൻ ജില്ല ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

പികെഎസ്‌ സംസ്ഥാന ജാഥയുടെ പ്രചാരണാർഥം ചക്കുവള്ളിയിൽ 
സ്ഥാപിച്ച ബോർഡ്‌

കൊല്ലം
പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌)സംസ്ഥാന ജാഥയെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ശനിയും ഞായറുമാണ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ നയിക്കുന്ന ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്‌. എല്ലാവർക്കും ഭൂമി –--വീട്, സ്വകാര്യ –-എയ്ഡഡ് മേഖലയിൽ സംവരണം എന്നീ മുദ്രാവാക്യങ്ങളുയർത്തി മൂന്നിനു നടക്കുന്ന സെക്രട്ടറിയറ്റ്‌ മാർച്ചിന്റെ പ്രചാരണാർഥമുള്ള ജാഥയ്‌ക്ക്‌ ജില്ലയിൽ ഒമ്പതു കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ജാഥയുടെയും സെക്രട്ടറിയറ്റ്‌ മാർച്ചിന്റെയും പ്രചാരണാർഥം ഏരിയ, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനമാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. ബോർഡും ചുവരെഴുത്തും നിരന്നു.  
ഒന്നിനു രാവിലെ കടമ്പനാട്‌, പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ ഏഴാംമൈലിൽ ജാഥയെ ജില്ലയിലേക്ക് വരവേൽക്കും. തുടർന്ന്‌ ചക്കുവള്ളി, ഇടപ്പള്ളിക്കോട്ട, കൊല്ലം ക്യുഎസി ഗ്രൗണ്ട്, ചാത്തന്നൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം ആദ്യദിനം കുണ്ടറയിൽ സമാപിക്കും. രണ്ടിനു രാവിലെ കൊട്ടാരക്കര മുനിസിപ്പൽ ഗ്രൗണ്ടിൽനിന്നാണ്‌ പര്യടനത്തിനു തുടക്കം. 
തുടർന്ന് ഇളമ്പൽ ജങ്‌ഷൻ, അഞ്ചൽ മാർക്കറ്റ് എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് 4.30ന് നിലമേൽ ജങ്‌ഷനിൽ ജില്ലയിലെ പര്യടനം സമാപിക്കും. സ്വീകരണം വിജയമാക്കാൻ ഓരോ കേന്ദ്രങ്ങളിലും സംഘാടക സമിതിക്ക്‌ രൂപംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top