10 December Saturday

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി: 7 കോഴ്സിൽ പ്രവേശന നടപടി ഒക്ടോ.1 മുതൽ

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022
കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ യുജിസി അംഗീകാരം ലഭിച്ച കോഴ്സുകളിൽ പ്രവേശന നടപടികൾ ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കും. ബിഎ മലയാളം,  ഇംഗ്ലീഷ്‌, ഹിന്ദി, സംസ്‌കൃതം, അറബിക്‌, എംഎ മലയാളം, ഇം​ഗ്ലീഷ് എന്നീ കോഴ്സുകളിലെ പ്രവേശന വിജ്ഞാപനമാണ് ഒന്നിന് ഇറങ്ങുക. അപേക്ഷ ഓൺലൈനായാണ് സ്വീകരിക്കുക. ഇതിനുള്ള പോർട്ടൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി സജ്ജമാക്കി. സെന്റർ അലോട്ട് ചെയ്യുന്നത് ഉൾപ്പെടെ എല്ലാം ഓൺലൈനാണ്. യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് വിദ്യാർഥികൾ നേരിട്ടു വരേണ്ടതില്ല.
12 ബിരുദ കോഴ്‌സും അഞ്ചു ബിരുദാനന്തര കോഴ്‌സും നടത്താനാണ് ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. ഇതിൽ അഞ്ചു ബിരുദം, രണ്ടു  ബിരുദാനന്തര ബിരുദം ഉൾപ്പെടെ ഏഴു കോഴ്‌സിനാണ്‌ കഴിഞ്ഞദിവസം യുജിസിയുടെ കീഴിലുള്ള ഡിസ്റ്റൻസ്‌ എഡ്യൂക്കേഷൻ ബ്യൂറോ അംഗീകാരം നൽകിയത്‌.  സ്കൂൾ ഓഫ് ലാം​ഗ്വേജിൽ മുഴുവൻ സമയ മേധാവിയുടെ നിയമന നടപടി പൂർത്തിയായതിനാലാണ് ഭാഷ കോഴ്സുകൾ ആദ്യം അം​ഗീകാരം ലഭിച്ചത്. മറ്റു പഠന സ്‌കൂൾ മേധാവികളെ നിയമിക്കാനുള്ള ഇന്റർവ്യൂ ഒക്ടോബർ ഒന്നിന് നടക്കും.
 ഒക്ടോബർ ആദ്യവാരം തന്നെ ഇവർ ചുമതലയേൽക്കും. തുടർന്ന് യുജിസിക്ക് ഓപ്പൺ യൂണിവേഴ്സിറ്റി ഓൺലൈനായി അപ്പീൽ നൽകും. അപ്പീൽ നൽകി പത്തുദിവസത്തിനുള്ളിൽ തന്നെ ബാക്കിയുള്ള പത്തു കോഴ്സുകൾക്കും അം​ഗീകാരം ലഭിക്കുമെന്നാണ് യൂണിവേഴ്സിറ്റി പ്രതീക്ഷിക്കുന്നത്. നിലവിൽ വിദൂര കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി നവംബർ 15 വരെ യുജിസി നീട്ടിയിട്ടുണ്ട്. പ്രവേശനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി വിവരങ്ങൾ യുജിസിയെ അറിയിക്കേണ്ടത് നവംബർ 30നാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top