കൊല്ലം
വിദേശത്തുനിന്ന് ഭർത്താവ് നാട്ടിലെത്തിയ ദിവസം യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽകണ്ട സംഭവത്തിൽ ഭർതൃബന്ധുക്കളുടെ പങ്ക് വ്യക്‌തമാക്കുന്ന കൂടുതൽ തെളിവ് പൊലീസിന് ലഭിച്ചു. അടൂർ പഴവിള വൈഷ്‌ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകൾ ലക്ഷ്മി (23)യെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിലായ ഭർത്താവ് ചടയമംഗലം അക്കോണം പ്ലാവിള വീട്ടിൽ കിഷോർ എന്ന ഹരികൃഷ്‌ണന്റെ (34) ഉറ്റ ബന്ധുക്കളാകും പ്രതിപ്പട്ടികയിൽ ഉൾപ്പെടുക. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരികൃഷ്‌ണൻ അറസ്‌റ്റിലായത്. വീട്ടുകാരോടൊപ്പം ചേർന്ന് ഹരികൃഷ്‌ണൻ ലക്ഷ്‌മിയെ ഒറ്റപ്പെടുത്തിയിരുന്നുവെന്ന് നേരത്തെതന്നെ പൊലീസിന് വ്യക്തമായിരുന്നു. 2021 സെപ്‌തംബർ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കുവൈത്തിലേക്കുപോയ ഹരികൃഷ്‌ണൻ ഒരുവർഷം കഴിഞ്ഞ് 20നാണ് മടങ്ങിയെത്തിയത്. എന്നാൽ, ഭാര്യയെ കാണാനോ അടഞ്ഞുകിടന്ന മുറി തുറക്കാനോ തയ്യാറായില്ല. വീട്ടിലുണ്ടായിരുന്ന ഹരികൃഷ്‌ണന്റെ അമ്മ, ഇവരുടെ സഹോദരി, അപ്പച്ചി എന്നിവരും ലക്ഷ്‌മിയെ അന്വേഷിക്കാൻ തയ്യാറായില്ല.
‘മൃതദേഹം കണ്ട്
ഇവിടുള്ളവർക്ക്
മതിയാകട്ടെ’
‘ഞാൻ മരിച്ചാൽ മൃതദേഹം ഉടൻ അടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകരുത്, രണ്ടു ദിവസം ഈ വീട്ടിൽത്തന്നെ വയ്‌ക്കണം, അത് കണ്ട് ഇവിടുള്ളവർക്ക് മതിയാകട്ടെ. നീ വരുന്നതിന്റെ അന്നുതന്നെ ഞാൻ മരിക്കും. ഗുളിക ഞാൻ കഴിക്കും.
എന്നാൽ, മരിക്കുമെന്ന് ഉറപ്പില്ല. അതിനാൽ മരണം ഉറപ്പാക്കാൻ തൂങ്ങിമരിക്കുന്നു’. –- ലക്ഷ്മിയുടെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..