09 December Friday

ലഹരിക്കെതിരെ ഡിവൈഎഫ്ഐ കലാജാഥ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ലഹരിക്കെതിരെ ഡിവൈഎഫ്ഐ പവിത്രേശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കലാജാഥാ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ 
ലഹരിക്കെതിരായ ഡിവൈഎഫ്ഐ ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി പവിത്രേശ്വരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കലാജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ്‌ അബിരാജ് അധ്യക്ഷനായി. സെക്രട്ടറി രജു സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ്‌ എസ് ആർ ഗോപകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ അമീഷ്ബാബു, ആർ രാജസേനൻ, ജെ സുനിൽകുമാർ, ടി ആർ മനോജ്‌കുമാർ, ഷെർമി, ജി എൻ മനോജ്‌, ടി എസ് അഷിത എന്നിവർ സംസാരിച്ചു. പവിത്രേശ്വരം, കൈതക്കോട്, പൊരീയ്ക്കൽ, പുത്തൂർ മണ്ഡപം ജങ്ഷൻ, ചന്തമുക്ക് എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top