26 October Monday

നേതാവിന്‌ കോവിഡ്‌; ഡിസിസി ഓഫീസ് അടച്ചു

സ്വന്തം ലേഖകൻUpdated: Tuesday Sep 29, 2020
കൊല്ലം 
കോൺഗ്രസ്‌ നേതാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ കൊല്ലം ഡിസിസി ഓഫീസ്‌ അടച്ചു. കെപിസിസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോയി.  കടപ്പാക്കട അഗ്നിരക്ഷാസേന‌ തിങ്കളാഴ്‌ച ഡിസിസി ഓഫീസ് അണുവിമുക്തമാക്കി‌. 
അഞ്ചാലുംമൂട്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കുഴിയം ശ്രീകുമാറിനാണ്‌ ശനിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചത്‌. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ്‌ രോഗസ്ഥിരീകരണം. ഇദ്ദേഹം തലേദിവസം ഡിസിസി ഓഫീസ്‌ സന്ദർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവരുടെ മുറിയിൽ കയറുകയും മറ്റു നേതാക്കളുമായി സമ്പർക്കം പുലർത്തുകയും ചെയ്‌തു. 
കോവിഡ്‌ സ്ഥിരീകരിച്ച ദിവസം രാവിലെ അഞ്ചാലുംമൂട്‌ നടന്ന പ്രതിഷേധ ധർണയ്‌ക്കും നേതൃത്വം നൽകി. ഡിസിസി ഭാരവാഹികളുമായി ഒരേ കാറിൽ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്‌. മറ്റ് പ്രതിഷേധ പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തു. ധർണ ഉദ്‌ഘാടനം ചെയ്‌ത‌ കെപിസിസി സെക്രട്ടറിയാണ് ക്വാറന്റൈനിൽ പോയത്‌.  
ക്വാറന്റൈനിൽ പോകുകയാണെന്ന്‌ ഇദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിക്കുകയും ചെയ്‌തു. എന്നാൽ, സമ്പർക്കത്തിലുള്ളവരുടെ പേരുവിവരം ശ്രീകുമാർ  മറച്ചുവച്ചെന്നും  ലക്ഷണങ്ങൾ ഉള്ളപ്പോഴാണ്‌ ധർണയ്‌ക്ക്‌ എത്തിയതെന്നും ‌ ആക്ഷേപമുണ്ട്‌. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top