25 October Sunday

യുവതിയെ ബൈക്കിൽ പിന്തുടർന്ന് തള്ളിയിട്ട്‌ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
ഓയൂർ
വാപ്പാല പുരമ്പിൽ സ്കൂട്ടർ യാത്രികയായ യുവതിയെ ബൈക്കിൽ പിന്തുടർന്നയാള്‍ ചവിട്ടി തള്ളിയിട്ട് ആക്രമിച്ചു. യുവതി ഹെൽമറ്റ് ഉപയോഗിച്ച് ചെറുത്തുനിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 7.15നായിരുന്നു സംഭവം. റോഡുവിളയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ്  സ്കൂട്ടറിൽ വാപ്പാല പുരമ്പിലുള്ള താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഇയാള്‍ റോഡ് വിളയിൽനിന്ന് ബൈക്കിൽ പിന്തുടരുകയായിരുന്നു. 
പുരമ്പിൽ കെഐപി കനാലിന്റെ അക്വിഡേറ്റിനു സമീപത്ത് യാത്രക്കിടെ‌ ഇയാൾ യുവതിയെ മുതുകിൽകൈ കൊണ്ടടിച്ചു. പിന്നീട്‌ സ്‌കൂട്ടറിനെ മറികടന്ന്‌ യുവതിയുടെ വീടിനു സമീപം ആളൊഴിഞ്ഞ ഭാഗത്ത് കാത്തുനിന്ന് സ്കൂട്ടർ ചവിട്ടി തള്ളിയിട്ടശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു‌ ചെറുത്തുനിന്നു. ബഹളംകേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇയാള്‍ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം 
ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top