20 February Wednesday
ജനപ്രതിനിധികളുടെ നേതൃത്വം

ഒറ്റദിവസം 2000 മനുഷ്യാധ്വാനം സംഭാവന ചെയ്ത‌് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കൊല്ലം
പ്രളയദുരന്ത മേഖലകളിൽ ശുചീകരണ‐പുനർനിർമാണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സിപിഐ എം   ജില്ലയിൽനിന്ന് സന്നധ സേവനത്തിന് നിയോഗിക്കാൻ നിശ്ചയിച്ചിരുന്ന വളന്റിയർമാരുടെ എണ്ണം 3000 ത്തിൽ അധീകരിച്ചതായി ജില്ലാസെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു.   കഴിഞ്ഞ 23 ന് സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ ഉദ‌്ഘാടനം ചെയ്ത ജില്ലാതല യോഗത്തിലാണ് ഓണനാളുകളിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സന്നധ പ്രവർത്തനത്തിനുള്ള കർമപദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒറ്റദിവസം മാത്രം 2000 ത്തിലധികം മനുഷ്യാധ്വാനം സംഭാവന ചെയ്ത‌് സി പിഐ എം  മാതൃകയായി. നിശ്ചയിച്ചതിനെക്കാൾ കൂടുതൽ വളന്റിയർമാർ വരും ദിവസങ്ങളിൽ ദുരന്തബാധിത മേഖലകളിൽ സന്നധ പ്രവർത്തനത്തിന് പോകാൻ തയ്യാറെടുക്കുകയാണ്. 
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ച നടത്തിയ പ്രവർത്തനത്തിൽ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകിയത് കൂടുതൽ ആവേശകരമാണ്. പുനലൂർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാലിന്റെ നേതൃത്വത്തിൽ 150 ഗ്രീൻ വളന്റിയർമാർ റാന്നിയിലെ പെരുമ്പുഴ ടിടിഐ ഉൾപ്പെടെ  പ്രദേശങ്ങളും  വീടുകളും അഞ്ച‌് സ്ക്വോഡുകളായി തിരിഞ്ഞ് ശുചീകരണം നടത്തി. മുനിസിപ്പൽ വൈസ്ചെയർമാൻ കെ പ്രഭ തുടങ്ങിയവരും പങ്കെടുത്തു. പരവൂർ മുനിസിപ്പൽ ചെയർമാൻ കെ പി കുറുപ്പിന്റെ നേതൃത്വത്തിൽ 26 കൗൺസിലർമാർ അടക്കം 79 വളന്റിയർമാർ എടത്വാ പഞ്ചായത്തിലെ ശുചീകരണത്തിലേർപ്പെട്ടു. മുനിസിപ്പൽ വൈസ്ചെയർപേഴ്സൻ ആർ ഷീബ, സെക്രട്ടറി നൗഷാദ്, എൻജിനിയർ സലീന എന്നിവരും ഒപ്പമുണ്ടായി. കൊല്ലം മേയർ വി രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും, ശുചീകരണ തൊഴിലാളികളും പത്ത‌് ബാച്ചുകളായി തിരിഞ്ഞ് ചെറുതന പഞ്ചായത്തിൽപ്പെട്ട നൂറുകണക്കിന് വീടുകളും കോളനികളും വൃത്തിയാക്കി. 
കൊല്ലം ഏരിയയിൽ നിന്നുള്ള 80 വളന്റിയർമാർ എട്ട‌് ബാച്ചുകളായി തിരിഞ്ഞ് സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്റെ നേതൃത്വത്തിൽ എടത്വാ പഞ്ചായത്തിലും ഏരിയ സെക്രട്ടറി എ എം ഇക്ബാലിന്റെ നേതൃത്വത്തിൽ തകഴിയിലെ വാർഡുകളിലും പ്രവർത്തനങ്ങൾ നടത്തി. അഡ്വ.എ കെ സവാദ്, ജി ആനന്ദൻ,  നാസിമുദ്ദീൻ, മനുദാസ് എന്നിവർ നേതൃത്വം നൽകി. കുണ്ടറ ഏരിയ കമ്മിറ്റി  നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിൽ കിണറുകളുടെ ശുദ്ധീകരണത്തിന് മോട്ടോർ സൗകര്യങ്ങളും കുടിവെള്ളം എത്തിക്കുന്നതിനുള്ള ടാങ്കർ ലോറികളും പ്രദേശവാസികൾ ആവശ്യപ്പെടുന്ന ദിവസംവരെ ലഭ്യമാക്കാൻ ഏർപ്പാടാക്കി. ഇതിനായി 15 വളന്റിയർമാരെയും നിയോഗിച്ചു. 
 പുനലൂർ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ കർഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് ജോർജ‌്മാത്യു, ഏരിയ സെക്രട്ടറി ആർ ബിജു, അഡ്വ. പി സജി, ആർ സുഗതൻ എന്നിവർ നേതൃത്വംനൽകി 312 പേർ പങ്കെടുത്ത് റാന്നിയിലെ മൂന്നു പഞ്ചായത്ത് പ്രദേശങ്ങളിൽ സേവനം നടത്തി. കരുനാഗപ്പള്ളി ഏരിയയിൽനിന്ന‌് 92 വളന്റിയർമാർ തകഴി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തനത്തിൽ ഏർപ്പെട്ടു. പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, പി കെ ജയപ്രകാശ്, ബി എ ബ്രിജിത്, പി ഉണ്ണി, വി പി ജയപ്രകാശ്മേനോൻ എന്നിവർ നേതൃത്വം നൽകി. ശൂരനാട് ഏരിയയിൽപ്പെട്ട 167 പ്രവർത്തകർ 10 ബാച്ചുകളായി തിരിഞ്ഞ് തകഴിയിൽ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ സെക്രട്ടറിയറ്റ‌്  അംഗം എം ശിവശങ്കരപിള്ള, ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, എം ഗംഗാധരക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി. തകഴി മങ്കൊമ്പിലെ  പ്രവർത്തനത്തിന് കുന്നത്തൂർ ഏരിയയിൽനിന്ന‌് ഏരിയ സെക്രട്ടറി പി കെ ഗോപൻ, ടി മോഹനൻ, അൻസർഷാഫി എന്നിവരുടെ നേതൃത്വത്തിൽ 126 പേർ പങ്കെടുത്തു. കൊട്ടാരക്കര ഏരിയയിലെ 84 വളന്റിയർമാർ പി എ എബ്രഹാം,  അഡ്വ. വി രവീന്ദ്രൻനായർ, സി മുകേഷ്, എസ്ആർ രമേശ്, പി കെ ജോൺസൻ, ബാബു എന്നിവരുടെ നേതൃത്വത്തിൽ റാന്നി പെരുന്നാട് ഭാഗത്തെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചടയമംഗലം ഏരിയയിലെ പൂയപ്പള്ളി, മരുതമൺപള്ളി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 50 വനിതകളടക്കം 116 പേർ റാന്നി പെരുനാടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അഡ്വ. ടി എസ്പത്മകുമാർ, എം കെ നിർമല, സലീന, വിശ്വാനാഥപിള്ള, വിജിത് എന്നിവർ നേതൃത്വം നൽകി.  
അഞ്ചൽ ഏരിയ കമ്മിറ്റി 200 വളന്റിയർമാരുടെ പ്രവർത്തനമാണ് ചൊവ്വാഴ്ച റാന്നിയിൽ നടത്തിയത്. 15 ബാച്ചുകളായി തിരിഞ്ഞ് നടത്തിയ പ്രവർത്തനത്തിന് ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, പി അനിൽകുമാർ, കെ കെ അബ്രഹാം, എസ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുണ്ടപ്പുഴ മന്ദിരംവാർഡ്, റാന്നി ജങ‌്ഷനിലെ എൽപി സ്കൂളുകൾ ഉൾപ്പെടെ പ്രദേശങ്ങളിൽ ശുചീകരണം നടത്തി. കടയ്ക്കൽ ഏരിയയിലെ 15 വളന്റിയർമാർ ജില്ലാകമ്മിറ്റി അംഗം ജി വിക്രമന്റെ നേതൃത്വത്തിൽ ആറന്മുളയിലും കൊല്ലം ഈസ്റ്റിലെ 20 വളന്റിയർമാർ സുജിത്ലാലിന്റെ നേതൃത്വത്തിൽ തകഴിയിലും പ്രവർത്തനം നടത്തി. അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി 106 വളന്റിയർമാരെ ആറ് ടീമുകളാക്കി തിരിച്ച് എടത്വാ പഞ്ചായത്തിൽ പ്രവർത്തനങ്ങൾ നടത്തി. ഏരിയ സെക്രട്ടറി വി കെ അനിരുദ്ധൻ, രാജ്കുമാർ, ബൈജുജോസഫ്, എസ് ജയൻ, ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി. ചാത്തന്നൂരിൽ നിന്നുള്ള 65 പേരടങ്ങുന്ന വളന്റിയർയർ ടീം പി വി സത്യന്റെ നേതൃത്വത്തിൽ തകഴിയിൽ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. തകഴി പഞ്ചായത്തിൽ 25 ബാച്ചുകളായി തിരിഞ്ഞ് ചവറ ഏരിയയിൽപ്പെട്ട 250 വളന്റിയർമാർ പ്രവർത്തനത്തിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി പി മനോഹരൻ, ആർ രാമചന്ദ്രൻ പിള്ള, ആർ രവീന്ദ്രൻ, പി കെ ഗോപാലകൃഷണൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top