12 August Wednesday
4.45 കോടി ചെലവിലാണ്‌ നാലര കി.മീ റോഡ്‌

ദുരിതത്തിന്‌ അറുതി; തേവലക്കരയിൽ തീരവാസികൾക്ക്‌ റോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
ചവറ
തേവലക്കരയിലെ ഉൾനാടൻ തീരദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. കോയിവിള തുപ്പാശ്ശേരികടവ്‐ അരിനല്ലൂർ ചരുവിളകടവ് റോഡ്‌ ഉടൻ യാഥാർഥ്യമാകും. അരിനല്ലൂർ ബോട്ടുജെട്ടിക്ക് സമീപം നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി നിർവഹിച്ചു. 
ഹാർബർ എൻജിനിയറിങ്‌ വകുപ്പ് അനുവദിച്ച 4.45 കോടി രൂപ ഉപയോഗിച്ച്‌ നാലരക്കിലോമീറ്ററിലാണ്‌ റോഡ്‌ നിർമിക്കുന്നത്‌. ജില്ലയിലെ തീരദേശമേഖലയിൽ ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌ അനുവദിച്ച ഏറ്റവും കൂടിയ തുകയാണിത്. അഷ്ടമുടിക്കായലിന്റെ തീരത്തുകൂടിയാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. റോഡ്‌ നിർമാണം പൂർത്തിയാകുന്നതോടെ കായൽ ടൂറിസത്തിനുള്ള  സാധ്യതകളും വഴിതുറക്കും. 
പഞ്ചായത്ത് പ്രസിഡന്റ്‌ ഐ ഷിഹാബ് അധ്യക്ഷനായി. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി മനോഹരൻ, പഞ്ചായത്ത്‌ അംഗങ്ങളായ ബിജി പീറ്റർ, സേവ്യർ, ഹാർബർ ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനിയർ വി കെ ലോട്ടസ്, അഭിലാഷ്, രാജേഷ് എന്നിവർ സംസാരിച്ചു. വി മധു സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top