07 August Friday

ഓൺലൈൻ തെരുവാകും; ലഹരിക്കെതിരെ കുട്ടിപ്പൊലീസ്

സ്വന്തം ലേഖകൻUpdated: Monday Jun 29, 2020

കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്‌‌പിസി യൂണിറ്റ്‌ ലഹരിക്കെതിരെ തെരുവുനാടകം അവതരിപ്പിക്കുന്നു

കരുനാഗപ്പള്ളി
കോവിഡിന്റെ സാഹചര്യത്തിൽ തെരുവുകൾ ആൾക്കൂട്ടമാകുന്നത്‌ വെല്ലുവിളിയാകുമ്പോൾ ലഹരി ബോധവൽക്കരണത്തിനു പുതുവഴി തേടുകയാണ്‌ കുട്ടിപ്പൊലീസ് സംഘം. കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്‌‌പിസി യൂണിറ്റാണ് "ജീവിതമാണ് ലഹരി’ എന്ന ഓൺലൈൻ തെരുവുനാടകം ഒരുക്കി ലഹരിക്കെതിരെ പോരാട്ടം സംഘടിപ്പിക്കുന്നത്. 
10 പേരടങ്ങിയ സംഘം അവതരിപ്പിക്കുന്ന നാലു മിനിട്ട്‌ ദൈർഘ്യമുള്ള നാടകം നവമാധ്യമങ്ങൾ വഴിയും ഓൺലൈനായും ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. സ്കൂളിലെ എസ്‌‌പിസി കോ- –-ഓര്‍ഡിനേറ്ററും അധ്യാപികയുമായ ജി ശ്രീലതയാണ് നാടകം തയ്യാറാക്കിയത്. കഴിഞ്ഞവർഷം ഇതേ നാടകം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലും തെരുവുകളിലും കുട്ടിപ്പൊലീസ് സംഘം അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ആശയപ്രചാരണം എങ്ങനെ നടത്താം എന്ന ചിന്തയിൽ നിന്നാണ് നാടകാവതരണം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് ജി ശ്രീലത പറഞ്ഞു. സ്കൂളിലെ എല്ലാ കുട്ടികളിലേക്കും വാട്സാപ് ഗ്രൂപ്പുകളിലൂടെ നാടകം എത്തിക്കുകയും യുട്യൂബ് ഉൾപ്പടെയുള്ള നവമാധ്യമങ്ങളിലൂടെ മറ്റു ജനവിഭാഗങ്ങളിലേക്ക് നാടകത്തിന്റെ ആശയം പകരുകയുമാണ് ലക്ഷ്യം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top