24 August Saturday

കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019
ചടയമംഗലം
സ്കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കാറിൽ കടത്തിയ  കഞ്ചാവുമായി രണ്ടുപേർ ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായി. മാവേലിക്കര കഞ്ചിക്കോട് പൂവണ്ണംതടത്തിൽ കിഴക്കതിൽ വീട്ടിൽ അൻസാർ, അടൂർ പെരിങ്ങനാട് കരുവാറ്റ പ്ലാവിലത്തറ ലൗലാൻഡ‌് വില്ലയിൽ അമൽ എന്നിവരാണ് മടത്തറയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. 
കാറിന്റെ ഡോർ പാനലിനുള്ളിലും സ്പീക്കർ ബോക്സിനുള്ളിലുമായി വിദഗ‌്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്. എക്സൈസ് സംഘത്തെക്കണ്ട ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് കഞ്ചാവ് കണ്ടെടുക്കാനായത്.  
ചടയമംഗലം റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, പ്രിവന്റീവ് ഓഫീസർ ഡി മോഹൻരാജ്, സിഇഒമാരായ യദുകൃഷ്ണൻ, മാസ്റ്റർ ചന്തു, അഫ്സൽ  എന്നിവരുടെ നേതൃത്വത്തിലായിരുന്നു  പരിശോധന.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top