19 October Saturday

രോഗിയുമായി വന്ന ആംബുലൻസ് ഡിവൈഡറിലേക്ക് പാഞ്ഞുകയറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

പുതിയകാവ‌് ചിറ്റുമൂല ലെവൽക്രോസിൽ ആംബുലൻസ‌് മറിഞ്ഞപ്പോൾ

കരുനാഗപ്പള്ളി 
പുതിയകാവ് ചിറ്റുമൂല ലെവൽക്രോസിൽ രോഗിയുമായി വന്ന ആംബുലൻസ് പാഞ്ഞുകയറി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി  പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ കമലി (30)നെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു  സംഭവം. 
പാവുമ്പാ സ്വദേശി സുരേഷിനെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക‌് കൊണ്ടുവന്ന ആംബുലൻസ് ചിറ്റുമൂല ലെവൽക്രോസിന്റെ കിഴക്കുഭാഗത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ആംബുലൻസിൽ ഉണ്ടായിരുന്നവരെ താലൂക്കാശുപത്രിയിൽ എത്തിച്ചു. രോഗിയായ സുരേഷും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലെവൽക്രോസിന്റെ ഇരുഭാഗത്തും നിർമിച്ചിരിക്കുന്ന ഡിവൈഡറിലേക്ക് വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങൾ പതിവായിട്ടുണ്ട്. 
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും സമാനമായ രീതിയിൽ കാർ അപകടത്തിൽപ്പെട്ടിരുന്നു. ഡിവൈഡർ തുടങ്ങുന്ന സ്ഥലത്ത് ആവശ്യമായ സിഗ്നലുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രധാന വാർത്തകൾ
 Top