11 July Saturday
ട്രൂനാറ്റ്‌ ടെസ്റ്റിങ് സെന്റർ

പരിശോധനാഫലം മണിക്കൂറുകൾക്കകം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

കോവിഡ്‌ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ട്രൂനാറ്റ്‌ ടെസ്റ്റിങ് ഉപകരണങ്ങൾ

കൊല്ലം
കോവിഡ് രോഗനിർണയവും ഫലവും ഇനി മണിക്കൂറുകൾക്കകം അറിയാം. ഇതിനായി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ച ട്രൂ നാറ്റ് ടെസ്റ്റിങ് സെന്റർ വെള്ളിയാഴ്‌ച  വൈകിട്ട് നാലിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യും. ജില്ലയിൽ രണ്ടു കേന്ദ്രത്തിലാണ് ട്രൂ നാറ്റ് ടെസ്റ്റിങ് ആരംഭി
ക്കുക. 
രണ്ടാമത്തെ സെന്റർ പാരിപ്പള്ളി സർക്കാർ മെഡിക്കൽകോളേജാണ്. ട്രയൽ റൺ വെള്ളിയാഴ്‌ച  ആരംഭിക്കും. ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമാകുന്നതോടെ കോവിഡ് പരിശോധനാഫലങ്ങൾ ഒരു മണിക്കൂറിനകം ലഭ്യമാകും. പരിശോധനയ്ക്കായി മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമാണ് സ്രവം എടുക്കുക. 
രണ്ടിടത്തുമായി ഒരു ദിവസം 40 സാമ്പിൾ  പരിശോധിക്കാനാകും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള ആർസി പിസിആർ പരിശോധനയാണ് ട്രൂ നാറ്റിലൂടെ  നടപ്പാക്കുക.
പ്രധാന വാർത്തകൾ
 Top