11 July Saturday

പ്രസവത്തെത്തുടർന്ന് യുവതിയുടെ മരണം: ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

സ്വാതി

കരുനാഗപ്പള്ളി
പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചസംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. ഗുജറാത്തിൽ സൈനികനായ തൊടിയൂർ, കല്ലേലിഭാഗം തുളസി ഭവനിൽ വിഷ്ണുവിന്റെ ഭാര്യ സ്വാതി (27)കഴിഞ്ഞ 21നാണ്‌ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്‌. പ്രസവശേഷം അമിത രക്തസ്രാവമുണ്ടായതോടെ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെട്ട സംഘം സ്വാതിയെ ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 
ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നും പ്രസവ സമയം ഡോക്ടർമാരുടെ സേവനം ലഭിച്ചില്ലെന്നും ബന്ധുക്കൾ കരുനാഗപ്പള്ളി എസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. കോവിഡ് പരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച  പോസ്റ്റ്മോർട്ടം നടപടികൾ നടക്കും. ഗുജറാത്തിലുള്ള വിഷ്ണു നാട്ടിലെത്തിയിട്ടുണ്ട്. സ്വാതി കുലശേഖരപുരം ഓർമയിൽ രാമചന്ദ്രൻപിള്ളയുടെയും സുശീലയുടെയും മകളാണ്.
പ്രധാന വാർത്തകൾ
 Top