16 July Thursday

മലയോരത്ത്‌ കീടനാശിനി പ്രയോഗം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

കുളത്തൂപ്പുഴയ്ക്കു സമീപം സുരക്ഷാമാനദണ്ഡം പാലിക്കാതെ കൃഷിയിടത്തിൽ കീടനാശിനി തളിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളി

സ്വന്തം ലേഖകന്‍
കുളത്തൂപ്പുഴ
കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ച്‌ കീടനാശിനി പ്രയോഗം വ്യാപകം. 
ജനവാസമേഖലയിൽ കൃഷിയിടങ്ങളിൽ വീര്യമേറിയ കീടനാശിനി തളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.
അഞ്ചൽ കുളത്തൂപ്പുഴ പാതയോരത്ത് തിങ്കൾക്കരിക്കം വില്ലേജിൽ ഉൾപ്പെട്ട ഏക്കറുകളോളം വരുന്ന കൃഷിയിടത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ചു കീടനാശിനി തളിച്ചിരുന്നു. 
വീര്യമേറിയ കീടനാശിനി കൈകാര്യം ചെയ്യുമ്പാൾ സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിക്കാതെയാണ് തൊഴിലാളികൾ ഇവ മണ്ണിലേക്ക് സ്പ്രേ ചെയ്യുന്നത്. ഇവർ മാസ്കോ കൈയുറകളോ ധരിച്ചിരുന്നില്ല. മഴക്കാലം തുടങ്ങിയതോടെ കീടനാശിനി വെള്ളത്തിലൂടെ ഒഴുകി സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലും തോടുകളിലും എത്താനുള്ള സാധ്യതയേറെയാണ്. 
ജില്ലയുടെ കിടിവെള്ള സ്ത്രോതസ്സായ കല്ലയാറിനെ ഇതു മലിനമാക്കും. അധികൃതർ നടപടിയെടുക്കാത്തതാണ്‌ കീടനാശിനി പ്രയോഗം കൂടാൻ കാരണം. മേഖലയിൽ നടത്തിയ പഠനത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ഉയരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു വ്യാപകമായ കീടനാശിനി പ്രയോഗമാകാം കാരണമെന്ന്‌ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
 
പ്രധാന വാർത്തകൾ
 Top