16 July Thursday

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: ആത്മഹത്യയെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
 സ്വന്തം ലേഖകന്‍
കൊട്ടിയം 
തൃക്കോവിൽവട്ടം പുതുച്ചിറ പെരുങ്കുളം ഏലാ തോടിനു സമീപം കൊറ്റങ്കര സ്വദേശിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്‌. 
ഇയാൾ ക്യാൻസർ ബാധിതനായിരുന്നു. രോഗം മൂലമുള്ള നിരാശയാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്കു സമീപം കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾകുഞ്ഞിന്റെ മൃതദേഹമാണ്‌ (57)കഴിഞ്ഞ ദിവസം കണ്ടെത്തിയത്‌. ഇയാൾ  ചൊവ്വാഴ്ച രാത്രി ഒമ്പതിനു ശേഷം കൈയിൽ കന്നാസുമായി ഏലായുടെ ഉൾഭാഗത്തേക്ക് നടന്നുപോകുന്നതും തീപടരുന്ന ദൃശ്യങ്ങളും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. 
ദൃശ്യങ്ങളിലുള്ളത്‌ പിതാവാണെന്ന്‌ മകനും സ്ഥിരീകരിച്ചു.  ബുധനാഴ്ച രാവിലെയാണ് തങ്ങള്‍കുഞ്ഞിന്റെ മൃതദേഹം എലായ്ക്ക് സമീപമുള്ള തോടിനു സമീപം കണ്ടത്. 
മരിക്കുന്നതിനു മുമ്പ് ഇയാൾ ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.   കാഴ്ച കുറവുണ്ടായതിനെ തുടർന്ന് ഇയാൾ ഒരാശുപത്രിയിൽ ചികിൽസ നടത്തിയതായുള്ള രേഖകളും ലഭിച്ചിരുന്നു. മൃതദേഹ പരിശോധനയിൽ പെട്രോൾ ഒഴിച്ചാണ്‌ തീകൊളുത്തിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്‌. 
കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനിടെയാണ് നിർണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top