30 May Saturday

ദത്തെടുക്കാൻ വന്ന യുഎസ് ദമ്പതികളും ഇന്ത്യയില്‍ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
അറ്റ്‌ലാന്റ
രാജ്യത്ത് മുന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച അടച്ചിടലില്‍ കുടുങ്ങിയവരില്‍, ഇന്ത്യയില്‍നിന്ന്‌ കുഞ്ഞിനെ ദത്തെടുക്കാനെത്തിയ അമേരിക്കന്‍ ദമ്പതികളും. ജോര്‍ജിയ സ്വദേശികളായ മൈക്‌–-വൈറ്റ്‌നി സാവില്ലെ ദമ്പതികളാണ് നടപടികള്‍ പൂര്‍ത്തിയാക്കി ദത്തുപുത്രി ഗ്രേസിനെ കൊണ്ടുപോകാനെത്തി പ്രതിസന്ധിയിലായത്. ഇരുവര്‍ക്കും സ്വന്തമായി കുട്ടികള്‍ ഉണ്ടെങ്കിലും കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുക എന്നത് ഇവരുടെ ക്യാമ്പസ് പ്രണയകാലംമുതലുള്ള ആഗ്രഹമായിരുന്നു.
മാര്‍ച്ച് ആറിന് ഇന്ത്യയിലെത്തിയ അവര്‍ 26ന് കുട്ടിയുമായി മടങ്ങേണ്ടതായിരുന്നു. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഹോട്ടലില്‍ കഴിയുകയാണിപ്പോള്‍. ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടെന്നും എത്രയുംവേഗം അമേരിക്കയിലെത്താന്‍ ഇടപെടല്‍വേണമെന്നും മൈക്കും വൈറ്റ്‌നിയും വിദേശവാര്‍ത്താ ഏജന്‍സിയോട്‌ പ്രതികരിച്ചു.  ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ജോര്‍ജിയയിലെ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂ പ്രതികരിച്ചു. നൂറുകണക്കിന് അമേരിക്കന്‍ പൗരന്മാരാണ് തിരിച്ചുപോകാൻ യുഎസ് എംബസിയെ സമീപിച്ചിട്ടുള്ളത്.
പ്രധാന വാർത്തകൾ
 Top