03 April Friday
ആഘോഷമായി ജില്ലാ ബഡ്സ് കലോത്സവം

ആടിയും പാടിയും കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ജില്ലാ ബഡ്‌സ്‌ സ്‌കൂൾ കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിക്കുന്ന വിദ്യാർഥികൾ

കൊല്ലം 
ആടിയും പാടിയും ആർപ്പുവിളിച്ചും ഭിന്നശേഷി കുട്ടികൾ സർഗോത്സവം അടിച്ചുപൊളിച്ചു. താളത്തിൽ ചുവടുവച്ച് അരങ്ങുണർത്തിയ കുട്ടികൾ ചിത്രരചനയിലും അഭിനയത്തിലും ശബ്ദാനുകരണത്തിലുമെല്ലാം സദസ്സിനെ വിസ്‌മയിപ്പിച്ചു. 
ജില്ലാ ബഡ്സ് കലോത്സവം മഴവില്ലിൽ 26 ബഡ്സ് സ്കുളുകളിൽനിന്നായി 250 പ്രതിഭകൾ പങ്കെടുത്തു. വിജയികൾ മാർച്ചിൽ  തിരുവനന്തപുരത്ത്‌ - നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്‌ക്കും. 
കലോത്സവത്തോടനുബന്ധിച്ച്‌ പനയം ബിആർസി സ്‌-നേഹവീട്- അന്തേവാസികൾ തയ്യാറാക്കിയ വിവിധ  ഉൽ-പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു. വെട്ടിക്കവല ബിആർസിയിലെ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ്‌- കലാപരിപാടികൾക്ക്- തുടക്കമായത്-. 
സോപാനം ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  സി രാധാമണി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌  എസ് വേണുഗോപാൽ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ–-ഓർഡിനേറ്റർ എ ജി സന്തോഷ് സ്വാഗതം പറഞ്ഞു. ഇ എസ് രമാദേവി, അരുൺകുമാർ, ഡാനിയേൽ ലിബിനി, സബൂറാബീവി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top