04 June Thursday
ആശ്രാമം അഗ്രി ഫെസ്റ്റ് 2ന്‌ സമാപിക്കും

വിരുന്നുകാരായി ടർക്കികളും കൈരളിക്കോഴികളും

സ്വന്തം ലേഖകന്‍Updated: Saturday Feb 29, 2020

അഗ്രി ഫെസ്റ്റ് മൃഗസംരക്ഷണ വകുപ്പ് പവലിയനിൽ പ്രദർശിപ്പിച്ചിട്ടുള്ള ബ്രോൺസ് ഇനത്തിലെ അമേരിക്കൻ ടർക്കി

കൊല്ലം
കർഷകസംഘം സമ്മേളനത്തോട്‌ അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന  കാർഷിക പ്രദർശനത്തിൽ ടർക്കിക്കോഴികളും കൈരളി കോഴികളും വിരുന്നിനെത്തി. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ കുരീപ്പുഴ ടർക്കി ഫാമിൽനിന്നും സർക്കാർ എഗ്ഗർ നേഴ്സറികളിൽ നിന്നുമാണ് ടർക്കികളും കൈരളി കോഴികളും എത്തിയത്. 
കൊളസ്ട്രോൾ കുറഞ്ഞ ദോഷരഹിതവും രുചികരവുമായ മാംസമാണ് ടർക്കികളുടേത്. അമേരിക്കൻ സ്വദേശികളായ ബ്രോഡ് ബ്രസ്റ്റഡ് ലാർജ് വൈറ്റ്, ബ്രോൺസ് എന്നീ ഇനങ്ങളെയാണ് വകുപ്പിന്റെ പവലിയനിൽ എത്തിച്ചിരിക്കുന്നത്. കൂടുതൽ മുട്ടയിടുന്ന വൈറ്റ് ലഗോൺ കോഴികളും നാടൻ കോഴികളും ഇണചേർന്ന സങ്കരമായ കൈരളിക്കോഴികൾ ചുവന്ന മുട്ടയിടുന്നവരും അടയിരിക്കുന്നവരുമാണ്. ടർക്കികളുടെയും കൈരളിക്കോഴികളുടെയും വിപണനത്തിനും  അവസരമൊരുക്കിയിട്ടുണ്ട്. 
വകുപ്പുതലത്തിൽ ലഭ്യമാകുന്ന സേവനങ്ങൾ, പദ്ധതി ആനുകൂല്യങ്ങൾ, സർക്കാർ സബ്സിഡികൾ, പരിശീലനങ്ങൾ   എന്നിവ വ്യക്തമാക്കുന്ന ബോർഡുകളും ലഘുലേഖകളുമായി പ്രവർത്തിക്കുന്ന സ്റ്റാൾ മാർച്ച് രണ്ടുവരെ തുടരും.  മൃഗങ്ങളുടെയും വളർത്തുപക്ഷികളുടെയും ലേലവും സംഘടിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ.ഡി ഷൈൻകുമാർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top