കൊല്ലം
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബോധവൽക്കരിക്കുന്നതിനും സ്റ്റാർട്ടപ്പ് മിഷന്റെ "ഇഗ്നൈറ്റ്' സംഗമം കൊല്ലത്ത് നടന്നു. നാൽപ്പതിലധികം സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ശേഷിയുള്ള മുപ്പതിലധികം നിക്ഷേപകരും പങ്കെടുത്തു. ഇൻവെസ്റ്റർ കഫേ, നിക്ഷേപകർക്കുള്ള ക്ലാസ്, ഓഹരി ഉടമകളുടെ യോഗം, നെറ്റ് വർക്കിങ് സെഷൻ, റൗണ്ട് ടേബിൾ ചർച്ച തുടങ്ങിയവ നടന്നു. സ്റ്റാർട്ടപ്പ് പിച്ചിങ്, നിക്ഷേപകർ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭകർക്കും നിക്ഷേപകർക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തേണ്ട രീതി തുടങ്ങിയവ പരിപാടിയിൽ ചർച്ചചെയ്തു.ഫിഷറീസ് വകുപ്പ്, ക്വയിലോൺ മാനേജ്മെന്റ് അസോസിയേഷൻ, മലബാര്‍ എയ്ഞ്ചൽ നെറ്റ് വർക്ക്, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ടെക്നോപാർക്ക് കൊല്ലം, ടികെഎം, എംഇഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, ജൂനിയർ ചേംബർ ഇന്റർനാഷണൽ, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ, റോട്ടറി ക്ലബ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഏകദിന പരിപാടിയുടെ മൂന്നാംപതിപ്പാണ് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടന്നത്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദി സീഡിങ് കേരള 23ന്റെ മുന്നോടിയായാണ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് സംഗമം സംഘടിപ്പിച്ചത്. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, എംഎൽഎമാരായ എം നൗഷാദ്, സുജിത് വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..