08 December Wednesday

കൊട്ടകയുണർന്നു; 
ആരവങ്ങളില്ലാതെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

കൊല്ലം പാർഥ തിയറ്ററിൽ പ്രദർശനം കാണാൻ എത്തിയവർ

കൊല്ലം
കോവിഡ് രണ്ടാം തരംഗം തീവ്രമായതിനെത്തുടർന്ന്‌ അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറന്നു. നഗരാതിർത്തിയിലെ പാർഥ, കൊട്ടിയം നല്ലില ജെ ബി സിനിമാസ്,  പാരിപ്പള്ളി രേവതി സിനിമാക്സ്, പുനലൂർ തായ്‌ലക്ഷ്‌മി, രാംരാജ് എന്നീ തിയറ്ററുകളിലാണ് ബുധനാഴ്ച പ്രദർശനം ആരംഭിച്ചത്.   മലയാള ചിത്രങ്ങളുടെ പ്രദർശനമില്ലാത്തതും കാലാവസ്ഥ  മോശമായതിനാലും തിരക്ക് നന്നേ കുറവായിരുന്നു. കൊല്ലം നഗരത്തിൽ മൾട്ടിപ്ലക്സ് അടക്കം ഒരു തിയറ്ററും തുറന്നില്ല. ധന്യ രമ്യ തിയറ്റർ വ്യാഴാഴ്ച തുറയ്‌ക്കും. ഉഷയിൽ വെള്ളിയാഴ്‌ചയും ജിമാക്സ് സിനിമാസിൽ അടുത്ത വ്യാഴാഴ്‌ചയും പ്രദർശനം ആരംഭിക്കും.അറ്റകുറ്റപ്പണിയും ശുചീകരണവും പൂർത്തീകരിക്കാത്തതും പ്രധാന ചിത്രങ്ങളുടെ റിലീസുകൾ ഇല്ലാത്തതുമാണ് എല്ലാ തിയറ്ററുകളും തുറക്കാത്തതിനു കാരണം. 
പൃഥ്വിരാജ്, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സ്റ്റാർ എന്ന ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിന് എത്തുന്നുണ്ട്. പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നതോടെ മേഖല സജീവമാകുമെന്ന് ധന്യ തിയറ്റർ മാനേജർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top