22 October Tuesday

ജാഗ്രതൈ, ഇവിടം ചെളിയാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019
പുനലൂർ
മലയോര ഹൈവേയുടെ ഭാഗമായി റോഡിൽ തിരക്കേറിയ പകൽനേരത്ത് കലുങ്കുകൾ നിർമിക്കുന്നത് യാത്രക്കാർക്ക്‌ ദുരിതമാകുന്നു. കരവാളൂർ പിറയ്ക്കലിനടുത്തും ചുടുകട്ടയിലും തൊളിക്കോട് മരുതിമൂട് ഭാഗത്തുമാണ് കലുങ്കുനിർമാണം നടക്കുന്നത്. മൂന്നിടത്തും ഒരു വശത്തെ കലുങ്കിന്റെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായെങ്കിലും ഇവിടെ ചെളിക്കെട്ടായി മാറിയതോടെ വാഹനയാത്ര ദുഷ്‌കരമാണ്‌. 
മറുവശത്തെ കലുങ്ക് നിർമാണത്തിന് മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിയെടുക്കലും മറ്റു ജോലികളും വാഹനത്തിരക്കേറിയ പകലാണ് കരാറുകാർ നടത്തുന്നത്. വാഹനങ്ങൾ ഏറെനേരം തടഞ്ഞിട്ടാണ് റോഡ് പണി.
 ചെളിയിൽ വാഹനങ്ങളുടെ ചക്രങ്ങൾ പുതയുന്നു. ഇരുചക്രവാഹന യാത്രക്കാരും ചെളിയിൽ തെന്നി വീഴുന്നു.ഗതാഗതത്തിരക്ക് ഒഴിയുന്ന രാത്രിയിൽ കലുങ്ക് നിർമാണം നടത്തിയാൽ വാഹനങ്ങൾ ഏറെനേരം തടഞ്ഞിടുന്നത് ഒഴിവാക്കാനാകും. എന്നാൽ, മരാമത്ത് ഉദ്യോഗസ്ഥർ അതിന് തയ്യാറാകുന്നില്ല. ചെളിക്കെട്ട് ഒഴിവാക്കി റോഡ് ഉറപ്പിക്കാനും നടപടിയില്ല.
പ്രധാന വാർത്തകൾ
 Top