20 October Sunday

ഐഎസ്ഒ പ്രഖ്യാപനവും ലൈഫ് താക്കോൽ വിതരണവും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

 

അഞ്ചൽ
ഏരൂർ പഞ്ചായത്തിന്റെ ഐഎസ്ഒ പ്രഖ്യാപനവും ലൈഫ് ഭവനപദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി മന്ത്രി കെ രാജു ഉദ്ഘാടനംചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും അവാർഡ് വിതരണംചെയ്തു.  കുടുംബശ്രീ ഗ്രൂപ്പ് സ്വന്തമായി വാങ്ങിയ ഭൂമിയുടെ ആധാരവും ചടങ്ങിൽ ഏറ്റുവാങ്ങി. 
പഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു അധ്യക്ഷയായി.  കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, മുൻ എംഎൽഎ പി എസ് സുപാൽ, സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ ബാലചന്ദ്രൻ, ആർ രാജീവ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top