07 August Friday
മൊബൈൽ യൂണിറ്റ്‌ പ്രവർത്തനം തുടങ്ങി

പുനലൂരിൽ സ്രവം ശേഖരിക്കാൻ വണ്ടിയെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
സ്വന്തം ലേഖകന്‍
കൊല്ലം
പുനലൂർ താലൂക്കാശുപത്രിയിൽ കോവിഡ്‌ രോഗനിർണയത്തിന്‌ സ്രവം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റ്‌ പ്രവർത്തനം തുടങ്ങി. കിഴക്കൻ മേഖലയ്‌ക്ക്‌ ഏറെ ആശ്വാസം പകരുന്നതാണിത്‌. 
കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യുന്ന സ്ഥലങ്ങളിലെത്തി സ്രവം ശേഖരിക്കും. ജീവനക്കാർ വാഹനത്തിൽനിന്ന്‌ പുറത്തിറങ്ങാതെയാണിത്‌. രണ്ടു മൊബൈൽ യൂണിറ്റുകളാണ്‌ ജില്ലയിൽ സജ്ജീകരിക്കുന്നത്‌. തീരദേശം കേന്ദ്രീകരിച്ചായിരിക്കും ഒരു യൂണിറ്റിന്റെ പ്രവർത്തനം. എം മുകേഷ്‌ എംഎൽഎയുടെ ഫണ്ടിൽനിന്നാണ്‌ ഇതിനുള്ള‌ വാഹനം വാങ്ങുന്നത്‌. 
മുതിർന്നവർക്ക്‌ പരിഗണന
65 വയസ്സിന്‌ മുകളിലുള്ളവർക്ക്‌ പ്രത്യേക പരിഗണന നൽകി പരിശോധന തുടങ്ങി. ട്രൂനാറ്റ്‌ മെഷീൻ ഉപയോഗിച്ചു നടത്തിയ 550 പരിശോധനയിൽ 110 എണ്ണം 65ന്‌ മുകളിലുള്ളവരായിരുന്നു. എല്ലാവരുടേയും ഫലം നെഗറ്റീവാണ്‌. 
ബോധവൽക്കരണം ശക്തമാക്കും
കോവിഡ്‌ രോഗവ്യാപനം തുടങ്ങിയപ്പോൾ നടത്തിയതു‌പോലുള്ള ബോധവൽക്കരണം വീണ്ടും 
ശക്തിപ്പെടുത്തും. 
ക്വാറന്റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം കർശനമാക്കും. ജനകീയ സമിതികളുടെ സഹായത്തോടെയായിരിക്കും പ്രവർത്തനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top