12 August Wednesday
പിടികൂടിയ ചെന്നായക്ക്‌ പേ

12 വനപാലകർക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
പുനലൂർ
പേയുള്ള ചെന്നായയെ പിടികൂടിയ വനപാലകർക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തു. വനം വകുപ്പിലെ  സ്പെഷ്യൽ സ്ക്വാഡ് ജീവനക്കാരും വനപാലകരുമായ 12 പേരാണ് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ്‌ എടുത്തത്.വ്യാഴാഴ്ച രാത്രി 10.30ന്‌‌ തെന്മല തടി ഡിപ്പോയിലായിരുന്നു ചെന്നായയെ  സ്പെഷ്യൽ സ്ക്വാഡും വനപാലകരും നാട്ടുകാരും ചേർന്നു പിടികൂടിയത്. പിന്നീട്‌ ഇത്‌ ചത്തു. 
ചെന്നായ സമീപവാസികളായ രണ്ടു വ്യാപാരികളെ കടിച്ചു പരിക്കേപ്പിച്ചിരുന്നു. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വനത്തിൽവച്ച്‌ മുള്ളൻ പന്നിയുടെ മുള്ള്‌ കണ്ണിൽ തറച്ച ചെന്നായ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കുകയായിരുന്നു.
ഒരാഴ്‌ച മുമ്പ്‌ ഇടപ്പാളയത്ത്  ഒരാളെ ആക്രമിച്ച പേ ബാധിച്ച ചെന്നായയെ വനപാലകർ കൂടുവച്ചു പിടിച്ചിരുന്നു. പിന്നീട്‌ ഇതും ചത്തു. 
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ചെന്നായയുടെ ആക്രമണം വർധിച്ചതോടെ സ്പെഷ്യൽ സ്ക്വാഡ് ജനവാസ മേഖലയിൽ പരിശോധന തുടരുമെന്ന് തെന്മല ഡിഎഫ്ഒ സുനിൽ ബാബു അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top