12 August Wednesday

പെട്രോൾ പമ്പിൽനിന്ന്‌ 2 ലക്ഷം കവർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കടയ്ക്കൽ 
മടത്തറ ജങ്‌ഷനിലെ പെട്രോൾ പമ്പിൽനിന്ന്‌ രണ്ടുലക്ഷം രൂപ കവർന്നു. വെള്ളിയാഴ്ച രാത്രി കെട്ടിടത്തിന്റെ പിൻഭാഗം പൊളിച്ചാണ്‌ പണം കവർന്നത്‌. ചിതറ പുതുശേരി ഷീജബീവിയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്.  
വെള്ളിയാഴ്ച രാത്രി പത്തിന് മാനേജർ ഉൾപ്പെടെയുള്ളവർ പമ്പ് പൂട്ടി വീട്ടിലേക്കു‌ പോയി. ശനിയാഴ്‌ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ്‌ കെട്ടിടത്തിന്റെ പിൻഭാഗം പൊളിച്ച്‌ മേശയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചത്‌ ശ്രദ്ധയിൽപ്പെട്ടത്‌. 
കടയ്ക്കൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിൽ എട്ടിടങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. 
ക്യാമറയുള്ള സ്ഥലങ്ങൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം. തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top