11 August Tuesday

മാമ്പഴത്തറയിൽ കാട്ടാന

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
പുനലൂർ
തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ മെത്താപ്പ് റോഡിൽ‌ പട്ടാപ്പകൽ കാട്ടാന ഇറങ്ങി‌. ആനയുടെ മുന്നിൽപ്പെട്ട ബൈക്ക്‌ യാത്രക്കാർ തലനാരിഴയ്‌ക്ക്‌‌ രക്ഷപ്പെടുകയായിരുന്നു‌. ശനിയാഴ്‌ച ഉച്ചയോടെ മെത്താപ്പ് ഭാഗത്തെ റോഡിൽ‌ ഒറ്റയാൻ നിലയുറപ്പിച്ചു‌. 
ഒരാഴ്ചയായി ഒറ്റയാൻ റോഡിൽ ഇറങ്ങി നിൽക്കുന്നത് കാരണം കഴുതുരുട്ടി വഴി മാമ്പഴത്തറയിൽ പോകേണ്ട യാത്രക്കാർ കടുത്ത ഭീതിയിലാണ്. 
ചാലിയക്കര വഴി മാമ്പഴത്തറയിൽ എത്താവുന്ന വനപാതയിലും കാട്ടാനയുടെ ശല്യം വർധിച്ചിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top