14 August Friday

ടെക്‌നോസിറ്റി ഖനന വിവാദം അടിസ്ഥാനരഹിതം: മന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Jun 28, 2020
 
തിരുവനന്തപുരം
പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ഭൂമിയുടെ പേരിൽ പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ഉയർത്തുന്ന വിവാദം തികച്ചും അടിസ്ഥാനരഹിതമെന്ന്  വ്യവസായ മന്ത്രി ഇ പി ജയരാജൻ. ഖനനത്തിനായി നീക്കമില്ല.  പ്രദേശത്ത് കളിമൺ ഖനനം നടത്താനുള്ള ആവശ്യവുമായി വ്യവസായ വകുപ്പ് ഐടി വകുപ്പിനെ സമീപിച്ചിട്ടില്ല. 
അതിന് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പിന്‌ കീഴിലുള്ള കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെംഡെൽ) അധികൃതർ ഇവിടെ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടത്തിയെന്ന വാർത്ത ശ്രദ്ധയിൽപെട്ടിരുന്നു. അത്തരത്തിൽ ഒരു ചർച്ച നടത്താൻ വ്യവസായ വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ്‌ കാര്യങ്ങൾ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top